ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു …

ദേശീയ പാതയിൽ അപകടരമായ വിധത്തിൽ ബൈക്ക് ഓടിച്ച കോണത്തുകുന്ന് സ്വദേശിയായ യുവാവിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു …

ഇരിങ്ങാലക്കുട : ദേശീയപാതയിൽ അപകടരമായ വിധത്തിൽ യുവാവ് ബൈക്ക് ഓടിച്ച വിഷയത്തിൽ നടപടികളുമായി ഇരിങ്ങാലക്കുട മോട്ടോർ വാഹന വകുപ്പ് . കഴിഞ്ഞ ദിവസം അങ്കമാലി- കറുകുറ്റി ദേശീയ പാതയിലാണ് അഭ്യാസ പ്രകടനങ്ങളായി യുവാവ് ബൈക്ക് ഓടിച്ചത്. ബൈക്ക് ഓടിക്കുന്നതിന്റെ ദ്യശ്യങ്ങൾ യുവാവിന്റെ പുറകിൽ കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർ പകർത്തുകയും അധികൃതർക്ക് കൈമാറുകയുമായിരുന്നു. വണ്ടി നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തെക്കുകര വില്ലേജിൽ കോണത്തുകുന്ന് താമസിക്കുന്ന വെഞ്ഞാനപ്പിള്ളി വീട്ടിൽ ഷാഹുലാണ് ( 35 വയസ്സ്) വണ്ടി ഓടിച്ചിരുന്നതെന്ന് വ്യക്തമായതോടെ ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ എത്തി രാവിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ഷാഹുലിന്റെ ഓടിച്ചിരുന്ന വണ്ടിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്യാനുളള നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2008 ൽ മാമ്പ്രയിൽ താമസിച്ചിരുന്ന സമയത്താണ് ഇയാൾ മോട്ടോർ വാഹന വകുപ്പ് ഇരിങ്ങാലക്കുട ഓഫീസിൽ നിന്നും ലൈസൻസ് നേടിയത്.

Please follow and like us: