പൂമംഗലം പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു ; സാമാന്യജനത്തിന് മികച്ച സൗകര്യങ്ങൾ ഉണ്ടാകണമെന്ന ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നഗര , ഗ്രാമ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയെന്നും മന്ത്രി ഡോ ആർ ബിന്ദു…

പൂമംഗലം പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു ; സാമാന്യജനത്തിന് മികച്ച സൗകര്യങ്ങൾ ഉണ്ടാകണമെന്ന ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നഗര , ഗ്രാമ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ദൃശ്യമായി തുടങ്ങിയെന്നും മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : കേന്ദ്ര നയങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമാന്യ ജനങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉണ്ടാകണമെന്ന ഇച്ഛാശക്തിയോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നഗര , ഗ്രാമീണ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. പൂമംഗലം പഞ്ചായത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സമാനതകൾ ഇല്ലാത്ത നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. സാക്ഷരത, കുടുംബശ്രീ പ്രസ്ഥാനങ്ങൾ രാജ്യത്തിന് തന്നെ മാത്യകയാണ്. ജനകീയാസൂത്രണത്തിന്റെ വരവോടെ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സാധാരണക്കാരും ഒത്തുചേർന്ന് പ്രവർത്തിച്ചതോടെ അടിസ്ഥാന സൗകര്യ വിപുലീകരണ രംഗത്തും ഏറെ മുന്നേറാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് 5000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായിട്ടുള്ള കെട്ടിടത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. രണ്ട് കോടി ഇരുപത് ലക്ഷം രൂപയാണ് മൊത്തം നിർമ്മാണ ചിലവ്. രണ്ടാം ഘട്ടത്തിനുള്ള 50 ലക്ഷം രൂപയും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങിൽ മന്ത്രി സൂചിപ്പിച്ചു. ബാക്കി 20 ലക്ഷം സമാഹരിക്കാൻ പഞ്ചായത്ത് തന്നെ ശ്രമങ്ങൾ നടത്തമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒലുപ്പൂക്കഴ പാലത്തിന് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കവിത സുരേഷ് സ്വാഗതവും സെക്രട്ടറി പി വി ഷാബു നന്ദിയും പറഞ്ഞു.

Please follow and like us: