കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ചും വിലക്കയറ്റം തടയണമെന്നും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും ..
ഇരിങ്ങാലക്കുട : കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക, വിലക്കയറ്റം തടയുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക ,പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക ,വർഗീയതയെ പ്രതിരോധിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട്
കേരള എൻ.ജി.ഒ.യൂണിയൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും. ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ
കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട ഏരിയയിലെ സംസ്ഥാന ജീവനക്കാർ പങ്കെടുത്തു. തുടർന്ന് പൂതംക്കുളം മൈതാനിയിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മറ്റിയംഗം പി ആർ ആശാലത ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്- പ്രസിഡണ്ട് ആർ എൽ സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി ആനന്ദ്, നവീൻ സെയ്ദ്, കെ ആർ രേഖ എന്നിവർ സംസാരിച്ചു.