ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; സ്റ്റേഷൻ മാർച്ചും ധർണ്ണയുമായി കേരള കോൺഗ്രസ്സ് ; സ്റ്റേഷൻ വികസനം അട്ടിമറിക്കാൻ ബോധപൂർവമുള്ള ശ്രമമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ചും ധർണ്ണയും. കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ മാർച്ചും ധർണയും പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. 1902 ൽ ആരംഭിച്ച സ്റ്റേഷന്റെ വികസനം അട്ടിമറിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്ന് തോമസ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. ഇത് വഴി കടന്നു പോകുന്ന189 ട്രെയിനുകളിൽ 39 എണ്ണം മാത്രമാണ് ഇപ്പോൾ ഇവിടെ നിർത്തുന്നത്. വർഷത്തിൽ 11.80 ലക്ഷത്തോളം യാത്രക്കാർ സഞ്ചരിക്കുന്ന ഈ സ്റ്റേഷനിൽ നിന്നും 5.88 കോടിയോളം രൂപ വരുമാനമുണ്ടായിരുന്നു. ജില്ലയിൽ തൃശൂർ കഴിഞ്ഞാൽ ഏറ്റവു കൂടുതൽ ജനങ്ങൾ യാത്ര ചെയ്യുന്ന സ്റ്റേഷനാണിത്. ഈ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, മുഖ്യപ്രഭാഷണം നടത്തി. പി.ടി.ജോർജ്, സിജോയ് തോമസ്, സേതുമാധവൻ, ജോസ് അരിക്കാട്ട്, ഫെനി എബിൻ, ഷൈനി ജോജോ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഉള്ളാട്ടുപുറം, ശിവരാമൻ കൊല്ലംപറമ്പിൽ, തുഷാര ഷിജിൻ, ഡെന്നീസ് കണ്ണംകുന്നി, പി.എൽ.ജോർജ്, എൻ.ഡി.പോൾ, കെ.വി.ധൻലാൽ, വിനീത് തൊഴുത്തുംപറമ്പിൽ, ജോബി മംഗലൻ, എൻ.കെ. കൊച്ചുവാറു പ്രസംഗിച്ചു.