ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണന; പ്രതിഷേധ മാർച്ചുമായി സി പി ഐ …
ഇരിങ്ങാലക്കുട:ട്രെയിനുകളുടെ നിറുത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കുക,
പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക. ,
സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റെയിൽവേ സ്റ്റേഷൻ മാർച്ച് . സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ജില്ലയിലെ രണ്ടാമത്തെ പ്രധാന സ്റ്റേഷൻ എന്ന പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ മുതിർന്ന നേതാവ് കെ.ശ്രീകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ,ജില്ലാ കൗൺസിൽ അംഗങ്ങളായ ബിനോയ് ഷബീർ,അനിത രാധാകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി: സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു. നേരത്തെ കല്ലേറ്റുംകര കപ്പേള പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ ഒട്ടേറെ പേർ പങ്കെടുത്തു.