പടിയൂർ കെട്ടുച്ചിറയിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോയ കല്ലേറ്റുംകര സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു …

പടിയൂർ കെട്ടുച്ചിറയിൽ വഞ്ചിയിൽ മീൻ പിടിക്കാൻ പോയ കല്ലേറ്റുംകര സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു …

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ കെട്ടുച്ചിറയിൽ ബന്ധുവിന്റെ സുഹ്യത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയ വിദ്യാർത്ഥി വഞ്ചി മറിഞ്ഞ് മരിച്ചു. കല്ലേറ്റുങ്കര പഞ്ഞപ്പിള്ളി തോപ്പിൽ വീട്ടിൽ പ്രദീപിന്റെ മകൻ പ്രണവ് (18 വയസ്സ് ) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട മീൻ വല ശരിയാക്കാനുള്ള ശ്രമത്തിനിടയിൽ വഞ്ചി മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധുവിന്റെ സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. എന്നാൽ പ്രണവ് ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ഒൻപത് മണിയോടെയാണ് കാട്ടൂർ പോലീസ് , ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഗ്നിശമനാ സേനയിലെ മുങ്ങൽ വിദഗ്ധർ , നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മ്യതദേഹം കണ്ടെടുത്തത്. ആളൂർ ആർഎംഎച്ച്എസിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ പ്രണവ് സേലത്ത് റേഡിയോളജി പഠനം ആരംഭിക്കാൻ ഇരിക്കെയാണ് ദുരന്തം . സൗമ്യ അമ്മയും ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മീനാക്ഷി സഹോദരിയുമാണ്. സംസ്കാരം വൈകീട്ട് 3.30 ന് ചാലക്കുടി പോട്ട ക്രിമിറ്റോറിയത്തിൽ .

Please follow and like us: