നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി …

നാലമ്പല ദർശനം; സ്പെഷ്യൽ സർവീസുകളുമായി ഇത്തവണയും കെഎസ്ആർടിസി …

ഇരിങ്ങാലക്കുട : നാലമ്പലദർശനത്തോടനുബന്ധിച്ചുളള കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു . ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ മുഖ്യാതിഥി ആയിരുന്നു. കെഎസ്ആർടിസി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര, ജില്ലാ ക്ലസ്റ്റർ ഓഫീസർ കെ ജെ സുനിൽ ,യൂണിറ്റ് ഇൻസ്പെക്ടർ ടി കെ കൃഷ്ണകുമാർ , ദേവസ്വം ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു . രാവിലെ 4.15 നും 4.30 നുമായി രണ്ട് സർവീസുകളായി നാലമ്പല തീർഥാടകർക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

Please follow and like us: