ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ അമിത വേഗത ; കേസ്സെടുത്ത് പോലീസ്; അമിത വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാനുള്ള താലൂക്ക് വികസന സമിതി യോഗ തീരുമാനം നടപ്പിലായില്ല..

ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ അമിത വേഗത ; കേസ്സെടുത്ത് പോലീസ്; അമിത വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാനുള്ള താലൂക്ക് വികസന സമിതി യോഗ തീരുമാനം നടപ്പിലായില്ല..

ഇരിങ്ങാലക്കുട : അമിത വേഗതയെ തുടർന്ന് അപകടത്തിന് ഇടയാക്കിയ സംഭവത്തിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് എതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ചീനിക്കാസ് ബസ് ഡ്രൈവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇരിങ്ങാലക്കുട എസ്എൻ സ്കൂൾ ബസ് സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാൻ നിറുത്തിയിരുന്ന ഓർഡിനറി ബസ്സിന് പുറകിൽ നിറുത്തിയിരുന്ന കാറിൽ അമിത വേഗത്തിൽ വന്ന ചീനിക്കാസ് ബസ്സ് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആർക്കും പരിക്കില്ല. അപകടത്തിൽ ഓർഡിനറി ബസ്സിനും കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ ചീനിക്കാസ് ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിൽ വർധിച്ച് വരുന്ന ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് വാഹന ഉടമകളുടെ യോഗം വിളിക്കാൻ കഴിഞ്ഞ മാസം ആദ്യം ചേർന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചിരുന്നു. കാട്ടൂർ – ത്യപ്രയാർ ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാവിൽ സർവീസ് നടത്താതെ ബസ് സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വർഷങ്ങളായുള്ള വിഷയം ചർച്ച ചെയ്യാൻ വേണ്ടി കൂടിയാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒന്നര മാസം പിന്നിട്ടിട്ടും യോഗം വിളിക്കാനും നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറായിട്ടില്ല.

Please follow and like us: