വിദ്യാർഥിയെ മർദ്ദിച്ച വിഷയം ; ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു …

വിദ്യാർഥിയെ മർദ്ദിച്ച വിഷയം ; ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു …

 

ഇരിങ്ങാലക്കുട : സ്കൂൾ വിദ്യാർഥിയെ മർദ്ദിച്ച വിഷയത്തിൽ അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ കായിക വിഭാഗം അധ്യാപകൻ കോടശ്ശേരി സ്വദേശി ബാബു ആന്റണിയെയാണ് പതിനഞ്ച് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. ഈ വർഷം ജൂൺ 6 ന് ആയിരുന്നു സംഭവം. മർദ്ദനമേറ്റ എടതിരിഞ്ഞി സ്വദേശിയായ വിദ്യാർഥി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ബാലനീതി നിയമപ്രകാരം പോലീസ് കേസ്സും രജിസ്റ്റ്ർ ചെയ്തിരുന്നു. അധ്യാപകന്റെ വിശദീകരണമടക്കമുളള റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നതായും വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണ് നടപടിയെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും അധ്യാപകന് എതിരെ നടപടി എടുക്കാത്ത സ്കൂൾ നടപടിയിൽ പ്രതിഷേധിച്ച് രാവിലെ സ്കൂളിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ പ്രിൻസിപ്പളിനെ തടഞ്ഞ് വച്ചിരുന്നു.

Please follow and like us: