കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് .
ഇരിങ്ങാലക്കുട :കള്ളക്കേസെടുത്ത് വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച് . മാർച്ച് കേരള മഹിളാ സംഘം ജില്ലാ ജോ:സെക്രട്ടറി കെ എസ് ജയ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുമതി തിലകൻ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം അൽഫോൺസ തോമസ്,എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി അനിതാരാധാകൃഷ്ണൻ സ്വാഗതവും മണ്ഡലം ട്രഷറർ പ്രിയസുനിൽ നന്ദിയും പറഞ്ഞു.