ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന തിരുനാളിന് കൊടിയേറി; ഊട്ടുതിരുനാള് ജൂലൈ 3 ന് ..
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ദുക്റാന തിരുനാളിന് കൊടിയേറി. വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. ജൂലൈ 3 ന് രാവിലെ 7.30ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ഊട്ടു നേര്‍ച്ച വെഞ്ചിരിപ്പ്. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് നേര്‍ച്ചസദ്യ ക്രമീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ഒ.എസ്. ടോമി, കൈക്കാരന്മാരായ ബാബു കുറ്റിക്കാട്ട് നെയ്യന്, ഷാജന് കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍, ക്രേന്ദസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ സിജോ എടത്തിരുത്തിക്കാരന്‍, ഷാജു പാറേക്കാടന്‍, രഞ്ജി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.