എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതല സംഗമം നാളെ ഇരിങ്ങാലക്കുടയിൽ ; ഭവന രഹിതരായ ആയിരം കുടുംബങ്ങൾക്ക് ഈ വർഷം വീടുകൾ നിർമ്മിച്ച് നല്കാൻ പദ്ധതിയെന്ന് സംഘാടകർ …

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതല സംഗമം നാളെ ഇരിങ്ങാലക്കുടയിൽ ; ഭവന രഹിതരായ ആയിരം കുടുംബങ്ങൾക്ക് ഈ വർഷം വീടുകൾ നിർമ്മിച്ച് നല്കാൻ പദ്ധതിയെന്ന് സംഘാടകർ …

ഇരിങ്ങാലക്കുട : നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതലസംഗമത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. 25 സെല്ലുകളിലായി പ്രവർത്തിക്കുന്ന നാലായിരത്തോളം എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ ജൂലൈ 1 ന് സെന്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കുമെന്ന് എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ അൻസർ, കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ നടക്കുന്ന സംഗമം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എൻഎസ് എസ് പ്രവർത്തനങ്ങളെ സംസ്ഥാന തലത്തിൽ

എകോപിപ്പിക്കാനും വിദ്യാലയ ജീവിതത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് എൻഎസ്എസ് വോളണ്ടിയർമാരെ നേരിട്ട് ബന്ധിപ്പിക്കുന്ന പ്രവർത്തനമാർഗ്ഗരേഖ തയ്യാറാക്കാനുമായിട്ടാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എൻഎസ്എസ് യൂണിറ്റുകളുടെ നേത്യത്വത്തിൽ ഭവന രഹിത കുടുംബങ്ങൾക്കായി ആയിരം വീടുകൾ നിർമ്മിച്ച് നല്കാനാണ് ഈ അക്കാദമിക് വർഷത്തിൽ ലക്ഷ്യമിട്ടിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലും സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റാനുള്ള കർമ്മ പരിപാടിയിൽ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ട്രെയ്നർ ബ്രഹ്മനായകം മഹാദേവൻ, ഡോ സെബാസ്റ്റ്യൻ ജോസഫ് , ഡോ സിനി വർഗ്ഗീസ്, അമ്യത തോമസ്, പ്രതീഷ് എം വി , ഒ എസ് ശ്രീജിത്ത്, എ എ തോമസ്മാസ്റ്റർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: