ഞാറ്റുവേല മഹോൽസവത്തിൽ കലാ സാംസ്കാരിക സംഗമം ; ആധുനികസാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക-സാഹിത്യ രംഗങ്ങളുടെ വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് ടി ഡി രാമക്യഷ്ണൻ …
ഇരിങ്ങാലക്കുട : ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസം കലാ-സാംസ്ക്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കവയിത്രി ഡോ. റോസി തമ്പി മുഖ്യാതിഥി ആയിരുന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, കൗൺസിലർമാരായ അൽഫോൺസ തോമസ്, വിജയകുമാരി അനിലൻ എന്നിവർ സംസാരിച്ചു.