രക്ത ലഭ്യത ഉറപ്പു വരുത്താൻ ” നമുക്ക് രക്ത ബന്ധുക്കളാകാം ” പദ്ധതിയുമായി സംഘടനകൾ …
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ്, നോവ, ജെസിഐ എന്നിവയുടെ നേത്യത്വത്തിൽ ജനമൈത്രി പോലീസിനെ കേന്ദ്രീകരിച്ച് പട്ടണത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ആവശ്യമായ സന്ദർഭങ്ങളിൽ രക്തം ലഭ്യമാക്കാൻ പദ്ധതിക്ക് തുടക്കമിടുന്നു. ജൂൺ 15 ന് രാവിലെ 9 ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ ” നമുക്ക് രക്തബന്ധുക്കളാക്കാം” എന്ന പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ് പത്ര സമ്മേളനത്തിൽ അറിയിച്ചു. രക്തദാന ക്യാമ്പുകളിലൂടെ രക്തം ശേഖരിക്കുകയും ബ്ലഡ് ബാങ്കിൽ സംഭരിച്ച് ആവശ്യമായി വരുന്നവർക്ക് രക്തം ലഭ്യമാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രക്തദാനസേനയും രൂപീകരിക്കുന്നുണ്ട്.ജെസിഐ പ്രസിഡണ്ട് മേജോ ജോൺസൻ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഷിന്റോ വി പി , ജീൻസി എസ് ആർ , നോവ ചെയർമാൻ സുരേഷ് കടുപ്പശ്ശേരിക്കാരൻ , പ്രോഗ്രാം കോർഡിനേറ്റർ ടെൽസൺ കോട്ടോളി, പോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ, അഡ്വ ഹോബി ജോളി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.