കെ – ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ; മണ്ഡലതല ഉദ്ഘാടനം ജൂൺ 5 ന് ; ആദ്യഘട്ടത്തിൽ നൂറ് കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ഇരിങ്ങാലക്കുട : എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിക്കുന്ന കെ – ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് വൈകീട്ട് മൂന്നിന് നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ 100 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നല്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ചടങ്ങിന്റെ നടത്തിപ്പിനായി താലൂക്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി ചെയർമാനായും ജില്ലാ കളക്ടറുടെ പ്രതിനിധി കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും.