കളിയും ചിരിയുമായി കുട്ടികൾ സ്കൂളുകളിലേക്ക്; വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാട് പഠന രീതികളിൽ അവലംബിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉപജില്ലയിൽ ഒന്നാം ക്ലാസ്സിൽ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലായി പ്രവേശനം തേടിയത് 1178 കുട്ടികൾ …

കളിയും ചിരിയുമായി കുട്ടികൾ സ്കൂളുകളിലേക്ക്; വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാട് പഠന രീതികളിൽ അവലംബിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉപജില്ലയിൽ ഒന്നാം ക്ലാസ്സിൽ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലായി പ്രവേശനം തേടിയത് 1178 കുട്ടികൾ …

ഇരിങ്ങാലക്കുട : അവധിക്കാലത്തോട് വിട പറഞ്ഞ് പുത്തൻയൂണിഫോമും ബാഗും കുടയുമായി കുട്ടികൾ അക്ഷരമുറ്റത്ത് . പ്രവേശനോൽസവത്തിന്റെയും വർണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആയിരുന്നു ആദ്യ അധ്യയന ദിനം. ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല പ്രവേശനോൽസവതിന്റെ ഉദ്ഘാടനം നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് പഠന രീതികളിൽ അവലംബിക്കേണ്ടതെന്നും വിദ്യാലയങ്ങളിൽ കുടുംബാന്തരീക്ഷം ഉറപ്പാക്കാൻ കഴിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഡിറ്റോറിയം, ലാബ് കോംപ്ലക്സ് എന്നിവ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. പഞ്ചായത്ത് മെമ്പർ മാത്യു പാറേക്കാടൻ,ഒഎസ്എ പ്രസിഡണ്ട് പ്രദീപ് മേനോൻ എഇഒ എം സി നിഷ, പിടിഎ പ്രസിഡന്റ് ഗീതാഞ്ജലി ബിജു, പ്രധാന അധ്യാപകരായ ബിന്ദു ഒ ആർ, എം കെ പ്രീതി , ബസന്ത് പി എസ് , സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട ഉപജില്ലയിൽ 55 വിദ്യാലയങ്ങളിൽ നിന്നായി 1395 കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയിട്ടുള്ളത്. സർക്കാർ സ്കൂളുകളിൽ 217 ഉം എയ്ഡഡ് സ്കൂളുകളിൽ 1178 കുട്ടികളുമാണ് ഒന്നാം ക്ലാസ്സിലേക്ക് എത്തിയിരിക്കുന്നത്.

Please follow and like us: