കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു …

കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു …

ഇരിങ്ങാലക്കുട : കാറളം ചെമ്മണ്ടയിൽ ശക്തിയായ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നെല്ലിശ്ശേരി വീട്ടിൽ മിനി രാജന്റെ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. മിനിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. വീടിന്റെ ചുമരുകളും വിണ്ടിട്ടുണ്ട്. ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

Please follow and like us: