വെള്ളാങ്ങല്ലൂർ, പെരിങ്ങോട്ടുകര, അന്നമനട എന്നിവടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ …
ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ,പെരിങ്ങോട്ടുകര, അന്നമനട എന്നിവിടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനും ,തൃശ്ശൂർ ജില്ലയ്ക്ക് ഫീഡർ ബറ്റാലിയനും,ഉത്തര മേഖല കേന്ദ്രീകരിച്ച് വനിതാ പോലീസ് ബറ്റാലിയനും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. എംസിപി കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷൻ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി എസ് ഷെല്ലിമോൻ അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ് റേ ഐപിഎസ് മുഖ്യാതിഥിയായിരുന്നു.ചാലക്കുടി ഡി വൈഎസ്പി സി ആർ സന്തോഷ് ,കേരള പോലീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജിപി അഭിജിത്ത്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തൃശ്ശൂർ റൂറൽ സെക്രട്ടറി കെ പി രാജു , കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി സെക്രട്ടറി ഒ എസ് ഗോപാലകൃഷ്ണൻ , കേരള പോലീസ് അസോസിയേഷൻ തൃശ്ശൂർ സിറ്റി പ്രസിഡണ്ട് സി വി മധു ,സംസ്ഥാന നിർവാഹ സമിതി അംഗം കെ എ ബിജു എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ് ആർ സംഘടനാ റിപ്പോർട്ടും, ജില്ല സെക്രട്ടറി സിൽജോ .വി .യു, ജില്ല പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിജോഷ് എം എൽ വരവ് ചിലവ് കണക്കും,മുഹമ്മദ് റാഫി ഓഡിറ്റ് റിപ്പോർട്ടും, ബിനേഷ് പി എ പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ എസ് സന്തോഷ്കുമാർ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ഷിജു കെ എസ് നന്ദിയും പറഞ്ഞു. തൃശൂർ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 400-ൽ അധികം പോലീസ് ഉദ്യോഗസ്ഥർ കൺവെൻഷനിൽ പങ്കെടുത്തു.