നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആനന്ദപുരം സ്വദേശിയായ യുവാവ് 1100 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ …

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആനന്ദപുരം സ്വദേശിയായ യുവാവ് 1100 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ …

ഇരിങ്ങാലക്കുട : ആനന്ദപുരം തറയിലക്കാട് തേക്കിൻകാട് വീട്ടിൽ അസ്കറിനെയാണ് ( 35 വയസ്സ്) രണ്ടാഴ്ചക്കാലത്തെ നിരീക്ഷണത്തിനൊടുവിൽ റേഞ്ച് ഇൻസ്പെക്ടർ എ ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത് . ഇയാളിൽ നിന്ന് 1100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

 

കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ, മുരിയാട് ,ആനന്ദപുരം മേഖലകളിലെ പ്രധാന ലഹരി ശ്യംഖലയിൽ ഉൾപ്പെടുന്ന പ്രതിയെയാണ് റേഞ്ചിലെ ഷാഡോ എക്സൈസ് പാർട്ടിയുടെ നിരന്തര നിരീക്ഷണ ഫലമായി ചൊവ്വാഴ്ച ഒന്നരയോടെ അറസ്റ്റു ചെയ്തത്.

അന്യ സംസ്ഥാന തൊഴിലാളികൾ, റെയിൽ പരിസരത്തെ യാത്രികർ , നിർമ്മാണ തൊഴിലാളികൾ എന്നിവർക്ക് 500 രൂപയുടെ പൊതിയായി വിൽക്കുകയാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

 

തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഉണ്ണികൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . തൃശൂർ അസി.എക്സൈസ് കമ്മീഷണർ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം ഈ മേഖലയിൽ ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച കാലത്തെ മൂന്നാമത്തെ ലഹരി വേട്ടയായിരുന്നു ഇത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു .

 

അന്വേഷണ സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാർ , ഉദ്യോഗസ്ഥരായ ഫാബിൻ പൗലോസ് , കെ എസ് വിപിൻ , ശ്യാമലത, ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരും ഉണ്ടായിരുന്നു.കോടതിയിൽ

ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Please follow and like us: