തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം മുഖ്യന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു : ആധുനിക സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ പോലീസ് വകുപ്പിന് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ….

തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം മുഖ്യന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു : ആധുനിക സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ പോലീസ് വകുപ്പിന് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ….

 

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിന് വേണ്ടി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പുറകിൽ പുതിയതായി നിർമ്മിച്ച ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആധുനികവല്ക്കരണത്തിലൂടെ ലഭിക്കുന്ന സൗകര്യങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും ജനങ്ങളുടെ സംരക്ഷകരായും സുഹ്യത്തുക്കളുമായി മാറാനും പോലീസ് വകുപ്പിന് കഴിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. മികവേറിയ പോലീസ് സ്‌റ്റേഷനുകളാണ് നമുക്കുള്ളത്. കേരളത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണിത്. കുറ്റാന്വേഷണത്തിൽ കേരള പോലീസ് മികവ് പുലർത്തുന്നുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പോലീസ് വകുപ്പിൽ ഉള്ളത്. പോലീസിന് പുതിയ മുഖം നൽകാൻ ഇത് സഹായിച്ചിട്ടുണ്ട്. വർധിച്ച് വരുന്ന സൈബർ ആക്രമണങ്ങൾ നേരിടാൻ കഴിയേണ്ടതുണ്ട്. അപകടമായ സാഹചര്യങ്ങളാണ് പോലീസ് ജീവനക്കാർ ജോലി ചെയ്യുന്നത്. ആകസ്മികമായ ചില സംഭവങ്ങളെ നേരിടാനും പോലീസ് സേന പ്രാപ്തി നേടണം. പൊതു സമൂഹത്തിന് ഹിതകരമല്ലാത്ത എന്ത് ചെയ്താലും സർവീസിൽ തുടരാമെന്ന ധാരണ വേണ്ടെന്നും സ്വന്തന്ത്രമായ പ്രവർത്തനത്തിന് ബാഹ്യ ഇടപെടലുകൾ തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. 2021 ൽ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്ത കൊരട്ടി പോലീസ് സ്റ്റേഷനുള്ള പുരസ്കാരം സമർപ്പിച്ചു. റവന്യൂ മന്ത്രി കെ രാജൻ മുഖ്യ പ്രഭാഷണം നടത്തി. എംപി മാരായ ടി എൻ പ്രതാപൻ , ബെന്നി ബഹനാൻ, എം എൽ എ മാരായ കെ കെ രാമചന്ദ്രൻ , ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ , സനീഷ്കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , വാർഡ് കൗൺസിലർ എം ആർ ഷാജു തുടങ്ങിയവർ ആശംസകൾ നേർന്നു. ഡിജിപി അനിൽകാന്ത് ഐപിഎസ് സ്വാഗതവും തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസ് നന്ദിയും പറഞ്ഞു.

Please follow and like us: