ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ (ജി ) പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോലുകൾ കൈമാറി …
ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ പി എം എ വൈ (ജി ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 34 ഗുണഭോക്താക്കൾക്ക് ഭവനങ്ങളുടെ താക്കോലുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുഴുവൻ ഗുണഭോക്താക്കൾക്കും മൂന്നു ലിറ്ററിന്റെ പ്രഷർകുക്കർ വീതം സംഭാവന ചെയ്ത മെറ്റലേജ് മെഷീനറീസ് കിഴുത്താണി മാനേജിംഗ് ഡയറക്ടർ ബി ആർ സുധീഷിനെ ചടങ്ങിൽ ആദരിച്ചു.
പി എം എ വൈ കേന്ദ്ര വിഹിതമായി ഓരോ ഗുണഭോക്താവിനും ലഭിച്ച 1,20,000 രൂപ കൂടാതെ പദ്ധതിക്കായി 2021-22 സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 39,20,000 രൂപയും ജില്ലാ പഞ്ചായത്തിന്റെ 33,22,000 രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായ 23,22,000 രൂപയും പൂർണ്ണമായും ചെലവഴിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനു സാധിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ലത, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാന്ത്ര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ വലിയവീട്ടിൽ സ്വാഗതവും സെക്രട്ടറി കെ സി ജിനീഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമേഷ് കെ.എസ്, കവിത സുനിൽ, മിനി വരിക്കശ്ശേരി, ഷീന രാജൻ, അമിതാ മനോജ്,ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ മറിയാമ്മ ആന്റണി (ഭവന നിർമാണം) എന്നിവർ സംസാരിച്ചു.