ശ്രീകൂടൽമാണിക്യ തിരുവുത്സവം ; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ ….
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ . രാത്രി 9.30 ന് ദേവ ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വം മേഘാർജ്ജുനനാണ് തിടമ്പേറ്റിയത് . ഉള്ളാനകളായ വെള്ളിമൺ രാമു, ദേവസ്സ് ആരോമൽ എന്നിവ ഇരു വശത്തും നിന്നു. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിൽ എത്തിയപ്പോഴേക്കും ആദ്യ വിളക്കെഴുന്നളളിപ്പിന് പതിനൊന്ന് ആനകൾ നിരന്നിരുന്നു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെ ആദ്യ പഞ്ചാരിമേളത്തിന് തുടക്കം കുറിച്ച് കോൽ വീണിരുന്നു. ഉൽസവത്തിന്റെ ആദ്യ ശീവേലി എഴുന്നള്ളത്ത് വ്യാഴാഴ്ച രാവിലെ 8.30 ന് നടക്കും.