ബസ്സ് ജീവനക്കാരന് മർദ്ദനം ; കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്ക
…
ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കി. ഹരി രാമ ബസ്സ് ഗ്രൂപ്പ് മാനേജർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ നിധിനാണ് ( 33 വയസ്സ് ) കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ഇതേ റൂട്ടിൽ ഓടുന്ന നിമ്മി മോൾ ബസ്സിലെ ഡ്രൈവറുടെ സഹോദരൻ നിധിനെ മർദ്ദിക്കുകയായിരുന്നുവെന്ന് ഹരി രാമ ബസ്സ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഉച്ച മുതൽ ഒരു വിഭാഗം ബസ്സുകൾ പണി മുടക്കിയത്. സംഭവമായി ബന്ധപ്പെട്ട് എടത്തിരുത്തി സ്വദേശി നിഖിലിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതായി കാട്ടൂർ പോലീസ് അറിയിച്ചു.