കെ വി. രാമനാഥൻ സ്മാരക സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് യുവകലാസാഹിതി; ശാസ്ത്രീയ വീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു രാമനാഥൻ മാസ്റ്ററെന്ന് ആലങ്കോട് ലീലാകൃഷ്ണൻ …
ഇരിങ്ങാലക്കുട: ശാസ്ത്രീയവീക്ഷണമുള്ള രചനകളുടെ ഉടമയായിരുന്നു കെ വി രാമനാഥൻ മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട് ആലങ്കോട് ലീലാകൃഷ്ണൻ. യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ വി രാമനാഥൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സാഹിത്യലോകത്ത് പ്രാധാന്യമേറിയ ഒരു പുരസ്കാരമായി എഴുത്തുകാർ ഉറ്റുനോക്കുന്ന കെ.വി.രാമനാഥൻ സാഹിത്യ പുരസ്കാരം യുവകലാസാഹിതി ഏർപ്പെടുത്തുന്നതായും ആലങ്കോട് ലീലാകൃഷ്ണൻ പ്രഖ്യാപിച്ചു. ടൗൺ ഹാൾ അങ്കണത്തിൽ നടന്ന യോഗത്തിൽ യുവകലാസാഹിതി മേഖലാ പ്രസിഡണ്ട് കെ കെ കൃഷ്ണാനന്ദബാബു അധ്യക്ഷത വഹിച്ചു.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ആർടിസ്റ്റ് മോഹൻദാസ്,എം.കെ അനിയൻ, മുരളി ഹരിതം, സൂരജ് നമ്പ്യാർ, രാജേഷ് തമ്പാൻ, വി.എസ്.വസന്തൻ റഷീദ് കാറളം, എന്നിവർ സംസാരിച്ചു.