ഇരിങ്ങാലക്കുടയിൽ മതസൗഹാർദ്ദ ഇഫ്ത്താർ സംഗമം …
ഇരിങ്ങാലക്കുട : ആത്മ വിശുദ്ധിയുടേയും സഹനത്തിന്റേയും പുണ്യ ദിനങ്ങളായ റമദാനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദിൽ വെച്ച് സാമൂഹ്യ പ്രവർത്തകൻ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ ജമ അത്ത് കമ്മറ്റിയുടെ സഹകരണത്തോടെ മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇമാം കബീർ മൗലവി അദ്ധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ സന്ദേശങ്ങൾ നൽകി. മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി, ഐ.സി. എൽ. ഫിൻകോർപ്പ് ചെയർമാൻ അഡ്വ.കെ.ജി. അനിൽകുമാർ ,കത്തീഡ്രൽ വികാരി . ഫാ. പയസ് ചെറപ്പണത്ത്, തഹസിൽദാർ സിമിഷ് സാഹു, ഡി.ഇ. ഒ. എസ്. ഷാജി , ജമാ അത്ത് കമ്മറ്റി സെക്രട്ടറി റാഫി വലിയപറമ്പിൽ , ബി. ജെ.പി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പി എം ഷഹീർ ,ടെൽസൺ കോട്ടോളി , എന്നിവർ പ്രസംഗിച്ചു.