ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു …

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; അലങ്കാര പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു …

 

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം 2023 തിരുവുത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ബഹുനില അലങ്കാര പന്തലിന്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ടുകർമ്മം കുട്ടംകുളം പരിസരത്തു വച്ച് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ദേവസ്വം ഭരണസമിതി അംഗങ്ങളും സംയുക്തമായി നിർവഹിച്ചു.

മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി വി ചാർലി, ആർ ഡി ഓ എം കെ ഷാജി, ഡിവൈഎസ്പി ബാബു തോമസ്, സി ഐ അനീഷ് കരീം ,എസ് ഐ എം എസ് ഷാജൻ ,കൗൺസലർമാരായ സ്മിതാ കൃഷ്ണകുമാർ, സന്തോഷ് ബോബൻ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട , നിസാർ അഫ്റഫ്, ടെൽസൺ കോട്ടോളി തുടങ്ങിയവർ പങ്കെടുത്തു.

കാൽനാട്ട് കർമ്മത്തിന്റെ കാർമികത്വം ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു.മുൻകാലങ്ങളിലെ പോലെ ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് ആണ് ഇത്തവണയും അലങ്കാരപന്തലും ദീപാലങ്കാരങ്ങളും ഉത്സവത്തിനായി സമർപ്പിക്കുന്നത്.ഐസിഎൽ ഗ്രൂപ്പിന് വേണ്ടി സിഎംഡി കെ ജി അനിൽകുമാർ, സിഇഒ ഉമ അനിൽകുമാർ, ഐസിഎൽ മാനേജ്മെന്റ് പ്രതിനിധികൾ,ജീവനക്കാർ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ,ബോർഡ് മെമ്പർമാർ , ഭക്തജനങ്ങൾ ,നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2023 മെയ് 2 മുതൽ മെയ് 12 വരെയാണ് തിരുവുൽസവം.

Please follow and like us: