പടിയൂരിൽ വാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ …

പടിയൂരിൽ വാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ …

ഇരിങ്ങാലക്കുട : പടിയൂരിൽ സ്കൂട്ടർ ഇടിച്ച് വൃദ്ധ മരണമടഞ്ഞ സംഭവത്തിൽ ഒളിവിൽ ആയിരുന്ന പ്രതി അറസ്റ്റിൽ . എടതിരിഞ്ഞി ചെട്ടിയാൽ അണക്കത്തിപറമ്പിൽ സതീഷ് ശങ്കരൻ (52) നെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എപ്രിൽ 8 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നടന്നു പോയിരുന്ന മൂന്ന് സ്ത്രീകളുടെ ദേഹത്ത് സ്കൂട്ടർ ഇടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് വണ്ടി നിറുത്താതെ പ്രതി രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റിരുന്ന വിരുത്തിപറമ്പിൽ അശോകൻ ഭാര്യ സുമതി (70 വയസ്സ്) കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. സ്ഥലത്തെയും പരിസരത്തെയും പത്തോളം സിസി ടിവി കളും മറ്റും പരിശോധിച്ചുള്ള ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെയും വാഹനത്തെയും കാട്ടൂർ പോലീസ് കണ്ടെത്തിയത്.അന്വേഷണ സംഘത്തിൽ എസ് ഐ മാരായ മണികണ്ഠൻ , ഹബീബ്, എഎസ്ഐ മാരായ സജീവ്, ശ്രീജിത്ത് പോലീസുകാരായ ധനേഷ്, കിരൺ, എന്നിവരും ഉണ്ടായിരുന്നു.

Please follow and like us: