വിനോദിൻ്റെ ഓപ്പറേഷന് ഇരിങ്ങാലക്കുടക്കാർ കൈകോർത്തപ്പോൾ ; കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരിയും..

വിനോദിൻ്റെ ഓപ്പറേഷന് ഇരിങ്ങാലക്കുടക്കാർ കൈകോർത്തപ്പോൾ ; കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരിയും..

 

ഇരിങ്ങാലക്കുട : കരൾ രോഗ ബാധിതനായ മുനിസിപ്പാലിറ്റി 19-ാം വാർഡിൽ താമസിക്കുന്ന പുല്ലിരിക്കൽ അയ്യപ്പക്കുട്ടി മകൻ വിനോദിന് (50 വയസ്സ്) വേണ്ടിയാണ് ജനപ്രതിനിധികളും നാട്ടുകാരും ഒരേ മനസ്സായി പ്രവർത്തിച്ചത്.

കരൾമാറ്റി വെയ്ക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ കരൾ പകുത്ത് നൽകാൻ ഭാര്യ അജിതകുമാരി തയ്യാറായി. എന്നാൽ ഓപ്പറേഷനുള്ള തുക കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വാർഡ് കൗൺസിലറുടെ താല്പര്യപ്രകാരം സമിതി രൂപികരിച്ചു.

വാർഡ് കൗൺസിർ ഫെനി എബിൻ വെളളാനിക്കാരൻ ചെയർപേഴ്സനായും മിനി കാളിയങ്കര ജനറൽ കൺവീനർ ആയും, കണ്ണൻ തണ്ടാശ്ശേരി ട്രഷററായും സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നാട്ടുകാരുടെ സഹകരണത്താൽ 19 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞു.കൂടാതെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൻ്റെ പ്രത്യേക നിർദ്ദേശാനുസരണം സംസ്ഥാന സാമൂഹ്യ സുരക്ഷ യുടെ സഹായം15 ലക്ഷം രൂപ കൂടിയായപ്പോൾ 34 ലക്ഷം രൂപയോളം ലഭിച്ചു.

സമിതി സമാഹരിച്ച തുക കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ വിനോദിൻ്റെ മകൾ ആർദ്രയ്ക്ക് സമിതി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ ചെക്ക് കൈമാറി.

കണ്ണൻ തണ്ടാശ്ശേരി, ജോളി എടപ്പിള്ളി, ഷാജു പാറേക്കാടൻ ,ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു. നാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഓപ്പറേഷൻ നടക്കും.

Please follow and like us: