കുട്ടംകുളംമതിൽ ; തകരഷീറ്റ് നിർമ്മാണത്തിനെതിരെ ബിജെപി; മന്ത്രിയും ദേവസ്വവും നഗരസഭയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിമർശനം …

കുട്ടംകുളംമതിൽ ; തകരഷീറ്റ് നിർമ്മാണത്തിനെതിരെ ബിജെപി; മന്ത്രിയും ദേവസ്വവും നഗരസഭയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിമർശനം …

 

ഇരിങ്ങാലക്കുട: ദുരന്താവസ്ഥയിലായ കുട്ടംകുളം മതിൽ പുനർനിർമ്മിക്കാതെ വീണ്ടും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ തകരഷീറ്റ് നിർമ്മിക്കുന്നതിനെതിരെ ബിജെപി . മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സമരം സംഘടിപ്പിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മന്ത്രി ആർ ബിന്ദുവും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരിയും പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പറഞ്ഞു.

കൂടൽമാണിക്യം വാർഡ് കൗൺസിലർ സ്മിതാ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെൽ കോ ഓർഡിനേറ്റർ രമേഷ് അയ്യർ, മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, മണ്ഡലം ട്രഷർ രഞ്ചിത്ത് എൻ മേനോൻ, എം ആർ മോഹനൻ, യു കെ വിദ്യാസാഗർ, പുരുഷോത്തമൻ ചാത്തംപിള്ളി, പ്രഭാകരൻ എ വി, പ്രേമൻ കെ കെ, മോഹൻദാസ്, കൃഷ്ണകുമാർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: