ഓശാന ഞായർ ആചരിച്ച് വിശ്വാസികൾ ; ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണം …
ഇരിങ്ങാലക്കുട: രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു. ഓശാന തിരുനാള്‍ ദിനമായ ഇന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ്മയിലാണ് ക്രൈസ്തവർ ഓശാന ആചരിക്കുന്നത്. കത്തീഡ്രല്‍ വികാരി വികാരി ഫാ. പയസ് ചിറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തുങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, സെക്രട്ടറി ഫാ. ജെയിന് കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഒട്ടേറെ വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു.