രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പോസ്റ്റ് ഓഫീസ് മാർച്ച് …

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് . പൂതംക്കുളം മൈതാനിയിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ പരിസരത്ത് വച്ച് പോലീസ് തടഞ്ഞു.കെ പി സി സി അംഗം എം.പി ജാക്സൺ മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡണ്ടുമാരായ ടി വി ചാർളി, കെ കെ ശോഭനൻ, ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സോമൻ ചിറ്റയത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, എ എ ഹൈദ്രോസ്, ബൈജു അച്ചങ്ങാടൻ, കെ വി രാജു, ബൈജു തോമസ്, ജോസ് മൂഞ്ഞേലി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, മഹിളാ കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിനി ടീച്ചർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Please follow and like us: