ശ്രീകൂടൽമാണിക്യം തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി ; ഉൽസവം മെയ് 2 മുതൽ 12 വരെ ; കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രമതിൽക്കെട്ടിന് പുറത്തും വേദി ; ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരം ഭാവഗായകൻ പി ജയചന്ദ്രന് …
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവുൽസവം മെയ് 2 ന് കൊടിയേറി 12 ന് രാപ്പാൾ കടവിൽ ആറാട്ടോടെ ആഘോഷിക്കും. രണ്ടിന് രാത്രി 8.10 നും 8.40 നും മധ്യേ ഉൽസവത്തിന് കൊടിയേറ്റും. കൊടിപ്പുറത്ത് വിളക്ക് ദിവസമായ മെയ് 3 ന് സ്പെഷ്യൽ പന്തലിലും സംഗമം വേദിയിലുമായി തിരുവാതിരക്കളി, ഭരതനാട്യം, പഞ്ചവീണ, ന്യത്തസന്ധ്യ, രാത്രി 9.30 മുതൽ വിളക്ക്, 12 ന് കഥകളി, മെയ് 4 ന് രാവിലെ 8.30 മുതൽ ശീവേലി, രണ്ട് മണി മുതൽ വിവിധ വേദികളിലായി തിരുവാതിരക്കളി, ഭജന, മോഹിനിയാട്ടം, ഭക്തി ഗാനമേള, ശാസ്ത്രീയ നൃത്തം, രാമായണന്യത്താവിഷ്ക്കാരം, രാത്രി 9.30 മുതൽ വിളക്ക്, 12 മുതൽ കഥകളി, മെയ് 5 ന് 8.30 ന് ശീവേലി , രണ്ട് മണി മുതൽ തിരുവാതിരക്കളി, ഭജൻ സന്ധ്യ, ന്യത്തന്യത്യങ്ങൾ, മോഹിനിയാട്ടം, ഭരതനാട്യം, രാത്രി 9.30 മുതൽ വിളക്ക്, 12 മണി മുതൽ കഥകളി , മേയ് 6 ന് രാവിലെ 8.30 മുതൽ ശീവേലി, 1.45 മുതൽ വിവിധ വേദികളിലായി തിരുവാതിരക്കളി, ശാസ്ത്രീയ സംഗീതം, തായമ്പക, ഒഡീസി, കുച്ചിപ്പുടി, 9.30 മുതൽ വിളക്ക് , രാത്രി 12 മുതൽ കഥകളി , മെയ് 7 ന് രാവിലെ 8.30 മുതൽ ശീവേലി, 1.30 മുതൽ അഷ്ടപദി, തിരുവാതിരക്കളി, ന്യത്തന്യത്യങ്ങൾ, ഭക്തിഗാനസുധ, ശാസ്ത്രീയന്യത്തം ,ഭരതനാട്യം, കുച്ചിപ്പുടി, 7 മണി മുതൽ 8.30 വരെ കലാനിലയം രാഘവൻ ആശാന്റെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അടക്കമുള്ള രംഗത്ത് വരുന്ന കഥകളി, 8.30 മുതൽ വയലിൻ ത്രയം , 9.30 മുതൽ ഫ്യൂഷൻ ഡാൻസ് , രാത്രി 9.30 മുതൽ വിളക്ക് ,മെയ് 8 ന് രാവിലെ 8.30 മുതൽ ശീവേലി, രണ്ട് മുതൽ തിരുവാതിരക്കളി, ശാസ്ത്രീയ സംഗീതം, ജൂഗൽ ബന്ധി ക്ലാസിക്കൽ ഫ്യൂഷൻ, ഭരതനാട്യം, ഗാനമേള ഫ്യൂഷൻ മ്യൂസിക്, 8 മണി മുതൽ ചലച്ചിത്ര താരം നവ്യ നായരുടെ നേത്യത്വത്തിൽ ന്യത്തന്യത്യങ്ങൾ , രാത്രി 12.30 മുതൽ വിളക്ക്, 12 മുതൽ കഥകളി, മെയ് 9 ന് രാവിലെ 8.30 മുതൽ ശീവേലി, വിവിധ വേദികളിലായി തിരുവാതിരക്കളി, ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കർണ്ണാടക സംഗീതം, ശാസ്തീയ ന്യത്തം , കരളരി,തെയ്യം നൃത്ത ശിൽപം, 9.30 മുതൽ വിളക്ക്, 12 മുതൽ കഥകളി , വലിയ വിളക്ക് ദിവസമായ മെയ് 10 ന് രാവിലെ 8.30 മുതൽ ശീവേലി, 2 മണി മുതൽ തിരുവാതിരക്കളി, അക്ഷരശ്ലോക സദസ്സ് , ഓട്ടൻതുള്ളൽ, മോഹിനിയാട്ടക്കച്ചേരി, ഭരതനാട്യം, കുച്ചിപ്പുടി, സംഗീതക്കച്ചേരി, രാത്രി 9.30 മുതൽ വിളക്ക്, 12 മണി മുതൽ ശ്രീരാമപട്ടാഭിഷേകം കഥകളി, മെയ് 11 ന് രാവിലെ 8.30 മുതൽ ശീവേലി, 2 മണി മുതൽ പുല്ലാങ്കുഴൽ കച്ചേരി, കുച്ചിപ്പുടി, ഭരതനാട്യം, ന്യത്താർച്ചന, രാത്രി 8.15 ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, 9 ന് പള്ളിവേട്ട , മെയ് 12 ന് രാവിലെ 8.30 ന് ആറാട്ടിന് എഴുന്നള്ളിപ്പ്, ഉച്ചക്ക് 1 ന് രാപ്പാൾ കടയിൽ ആറാട്ട്, രാത്രി 8.30 ന് പഞ്ചവാദ്യം എന്നിവയാണ് പ്രധാന പരിപാടികൾ .
തിരുവുൽസവത്തിന്റെ പ്രോഗ്രാം പുസ്തകം കിഴക്കേ ഗോപുരനടയിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ എറ്റ് വാങ്ങി. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ കെ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ഈ വർഷത്തെ മാണിക്യശ്രീ പുരസ്കാരത്തിന് ഭാവഗായകൻ പി ജയചന്ദ്രന് തിരഞ്ഞെടുത്തതായി ഡോ കെ രാധാകൃഷ്ണൻ ചടങ്ങിൽ പ്രഖ്യാപിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, അഡ്വ കെ ജി അജയ് കുമാർ ,കെ എ പ്രേമരാജൻ, കെ ജി സുരേഷ്, എ വി ഷൈൻ എന്നിവർ പ്രസംഗിച്ചു.