വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യവിഭാഗ കെട്ടിടം നാടിന് സമർപ്പിച്ചു ; ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യവിഭാഗ കെട്ടിടം നാടിന് സമർപ്പിച്ചു ; ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യ വിഭാഗം കെട്ടിടം നാടിന് സമർപ്പിച്ചു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാല്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ കാഴ്ചപ്പാടെന്നും ഇതിനാവശ്യമായ ഫണ്ട് നീക്കി വച്ചിട്ടാണ് ഇടപെടലുകൾ നടത്തുന്നതെന്നും കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും കിടത്തി ചികിത്സ ഉൾപ്പെടെ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് ജെൻസി ബിജു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബ നാരായണൻ , ഷീജ ഉണ്ണിക്യഷ്ണൻ , മെമ്പർമാരായ സ്വപ്ന സെബാസ്റ്റ്യൻ, സതീഷ് പി ജെ, ബിബിൻ തുടിയത്ത്, പുഷ്പം ജോയ് , രഞ്ജിത ഉണ്ണികൃഷ്ണൻ ,പി എ അജിത, വിൻസെന്റ് കാനംകുടം, പി വി മാത്യു എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗാവരോഷ് പി എം സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ തനൂജ കെ നന്ദിയും പറഞ്ഞു.

Please follow and like us: