വെള്ളാങ്ങല്ലൂരിൽ ടിപ്പര്‍ ലോറി കടയിലും സ്വകാര്യബസ്സിലും ഇടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക് …

വെള്ളാങ്ങല്ലൂരിൽ ടിപ്പര്‍ ലോറി കടയിലും സ്വകാര്യബസ്സിലും
ഇടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക് …

ഇരിങ്ങാലക്കുട : ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്. രാവിലെ എട്ടോടെ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനു കിഴക്കുവശം കോബന്‍ ബസാര്‍ സെന്ററിലാണ് അപകടം. മാളയില്‍ നിന്നു തൃശൂര്‍ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും വെളയനാട് ഭാഗത്തു നിന്നു വന്നിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിന്റെ ഇറക്കത്തില്‍ വേഗതയില്‍ വന്ന ടിപ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടന്നശേഷം കടയിലേക്ക് ഇടിച്ചുകയറിയശേഷം ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ബസിന്റെയും ടിപ്പറിന്റെയും മുന്‍ വശം തകര്‍ന്നു. കടയുടെ മുന്‍ വശത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടത്തിനുശേഷം ഒരുമണിക്കൂര്‍ നേരത്തേക്കു ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.

Please follow and like us: