റീബിൽഡ് കേരള പദ്ധതി ; ചെമ്മണ്ട കായൽ കർഷക സഹകരണ സംഘത്തിന്റെ 1500 ഏക്കർ പാട ശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികൾ ..

റീബിൽഡ് കേരള പദ്ധതി ; ചെമ്മണ്ട കായൽ കർഷക സഹകരണ സംഘത്തിന്റെ 1500 ഏക്കർ പാട ശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികൾ ..

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ചെമ്മണ്ട കായൽ പുളിയംപാടം കടുംകൃഷി കർഷക സഹകരണ സംഘത്തിന്റെ കീഴിൽ വരുന്ന 1500 എക്കറോളം വരുന്ന പാടശേഖരങ്ങളിലായി നടപ്പിലാക്കുന്നത് 50 കോടി രൂപയുടെ പദ്ധതികൾ . റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയും തുക ചിലവഴിക്കുന്നത്. 2021-22 വർഷത്തിലാണ് നിർമ്മാണ പ്രവ്യത്തികൾ ആരംഭിച്ചത്.അമ്പത് എച്ച്പി മോട്ടോർ പമ്പ് സെറ്റുകൾ ഏഴെണ്ണം, എട്ട് മോട്ടോർ ഷെഡ്ഡുകൾ , അഞ്ച് ട്രാൻസ്ഫോർമറുകൾ, പത്ത് റാമ്പുകൾ, അറുപത് കിലോമീററർ ദൂരത്തിൽ വരുന്ന പാടശേഖരങ്ങളിലെ ഉൾ തോടുകളുടെയും ചാലുകളുടെയും ആഴം കൂട്ടൽ, ആറ് ഫാം റോഡുകൾ എന്നിവയാണ് നടപ്പിലാക്കുന്ന പ്രവ്യത്തികൾ. എഴുപത് ശതമാനത്തോളം പണികൾ പൂർത്തികരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി നടന്ന 2023 ലെ കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു. ചെമ്മണ്ട കൊടുംന്തറയിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡണ്ട് കെ കെ ഷാജു അധ്യക്ഷത വഹിച്ചു. മോട്ടോർ പമ്പ് സെറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് നിർവഹിച്ചു. വൈസ് – പ്രസിഡണ്ട് ടി എ ദിവാകരൻ സ്വാഗതവും ഡയറക്ടർ ടി കെ ജയാനന്ദൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: