മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓർമ്മകളുമായി ഇരിങ്ങാലക്കുടയിൽ ആദ്യമായി കുംഭ വിത്തു മേള …..

മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓർമ്മകളുമായി ഇരിങ്ങാലക്കുടയിൽ ആദ്യമായി കുംഭ വിത്തു മേള …..

ഇരിങ്ങാലക്കുട : മാറ്റച്ചന്തകളുടെ ഗ്യഹാതുരമായ ഓർമ്മകളുമായി ഇരിങ്ങാലക്കുടയിൽ ആദ്യമായി കുംഭ വിത്തു മേള . വിവിധയിനം കിഴങ്ങുവർഗ്ഗങ്ങളുടെ വിത്തുകൾ, പച്ചക്കറിത്തൈകളും വിത്തുകളും , കാർഷിക യന്ത്രങ്ങൾ, ജീവാണു വളങ്ങൾ, ജൈവ- രാസ വളങ്ങൾ, അലങ്കാരസസ്യങ്ങൾ, പൂച്ചെടികൾ, കാർഷികോപകരണങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ , ഭക്ഷ്യ വസ്തുക്കൾ, വിവിധ ചക്ക ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനും വിപണനവുമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മണ്ഡലത്തിലെ സമഗ്ര കാർഷിക പദ്ധതിയായ പച്ചക്കുടയുടെ നേത്യത്വത്തിൽ കൃഷി വകുപ്പ്, കുടുംബശ്രീ, വിഎഫ്പിസികെ, കാർഷിക സേവന കേന്ദ്രം, കാർഷിക സർവകലാശാല, അഗ് മാർക്ക്, ചക്കക്കൂട്ടം , നഴ്സറികൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ടൗൺ ഹാളിൽ സംഘടിപ്പിച്ച മേള ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഭക്ഷ്യോൽപ്പാദനത്തിൽ ഉണ്ടായിരുന്ന സ്വയംപര്യാപ്തത തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ഉൽപ്പാദനം, വിതരണം, സംഭരണം എന്നീ ഘട്ടങ്ങളിൽ കർഷകരോടെപ്പം നില്ക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ഇ കെ അനൂപ്, സീമ പ്രേംരാജ്, ടി വി ലത, എൻബിപിജിആർ പ്രതിനിധി സുമ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി എസ് സ്വാഗതവും പൊറത്തിശ്ശേരി കൃഷി ഓഫീസർ ആൻസി യു എ നന്ദിയും പറഞ്ഞു.

Please follow and like us: