ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം ….

ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം ….

ഇരിങ്ങാലക്കുട : ഇന്ത്യ- ക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ അഡ്വ കെ ജി അനിൽകുമാറിന് ഇരിങ്ങാലക്കുട പൗരാവലിയുടെ ആദരം. അയ്യങ്കാവ് മൈതാനത്ത് നടന്ന ആദരണീയ സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടയുടെ സാമൂഹ്യ ജീവിതത്തില്‍ ജനങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടിവന്ന ഘട്ടത്തില്‍ താങ്ങും തണലുമായി നിന്ന അമൂല്യ വ്യക്തിത്വമാണ് അഡ്വ.കെ.ജി അനില്‍കുമാറിന്റേതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെമ്പാടും ശാഖകളുള്ള ഐ.സി.എല്‍ എന്ന ഒരു വന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുമ്പോള്‍ തന്നെ, നാട്ടിലെ ജനങ്ങളുടെ സങ്കടങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ അനിൽകുമാർ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഒരു വിജയഗാഥയാണ് അഡ്വ.അനില്‍കുമാറിന് ലഭിക്കുന്ന അതിവിശിഷ്ഠ പദവികളെന്ന് അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ച ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സനൂം സംഘാടക സമിതി ചെയര്‍മാനുമായ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബാലചന്ദ്രന്‍, അഡ്വ.വി.ആര്‍ സുനില്‍കുമാര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് -പ്രസിഡണ്ട് ലത ചന്ദ്രന്‍, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്‍, മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, സംഘാടക സമിതി രക്ഷാധികാരി എം.പി ജാക്സന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ടി.വി. ചാര്‍ളി, തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ.കെ.ജി അനില്‍കുമാര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ യു.പ്രദീപ്മേനോന്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ആര്‍. വിജയ നന്ദിയും പറഞ്ഞു. നേരത്തെ കൂടൽമാണിക്യക്ഷേത്ര കിഴക്കേ നടയിൽ നിന്ന് മേളങ്ങളുടെ അകമ്പടിയോടെയാണ് സമ്മേളനവേദിയിലേക്ക് ആനയിച്ചത്. സമ്മേളനത്തെ തുടർന്ന് പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ , നിരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ
സംഗീത വിരുന്നും അരങ്ങേറി.

Please follow and like us: