61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ്; വടക്കാഞ്ചേരി വ്യാസ ജേതാക്കൾ ..
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ ജേതാക്കളായി.ഫൈനലിൽ വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. ജേതാക്കൾക്ക് വേണ്ടി നിധിൻ , അദിനാൻ , അനൽ എന്നിവർ 75, 80, 87 മിനിറ്റുകളിൽ ലക്ഷ്യം കണ്ടപ്പോൾ പെനാൽറ്റിയിലൂടെ സെന്റ് തോമസിന് വേണ്ടി ഹുവദ് ഗോൾ നേടി. മാൻ ഓഫ് ദി മാച്ച് ആയി വ്യാസയിലെ അദിനാൻ , ഗോൾ കീപ്പറായി വ്യാസയിലെ അജിൽ, മികച്ച ഡിഫന്ററായി കേരള വർമ്മയിലെ അക്ഷയ് എന്നിവരെ തിരഞ്ഞെടുത്തു. സമാപനസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞാംപള്ളി , പ്രിൻസിപ്പൽ ഡോ ഫാ ജോളി ആന്റഡ്രൂസ് , വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി ഔസപ്പ്, പയസ് കണ്ടംകുളത്തി, അഡ്വ ടി ജെ കോളേജ് ,കായിക വകുപ്പ് മേധാവി ഡോ ബിന്റു ടി കല്യാൺ, കായിക പഠന വിഭാഗം മേധാവി ഡോ അരവിന്ദ ബി പി എന്നിവർ പങ്കെടുത്തു.