കേന്ദ്രബജറ്റിലും അദാനിയെ സംരക്ഷിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് സിപിഐ യുടെ പോസ്റ്റ് ഓഫീസ് മാർച്ച് …

കേന്ദ്രബജറ്റിലും അദാനിയെ സംരക്ഷിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് സിപിഐ യുടെ പോസ്റ്റ് ഓഫീസ് മാർച്ച് …

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ ബഡ്ജറ്റിനെതിരെയും അദാനി- മോദി മുതലാളിത്ത ചങ്ങാത്തത്തിനുമെതിരെ സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സമരം. ഇതിന്റെ ഭാഗമായി ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ച് സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു.ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ സ്വാഗതവും ടൗൺ ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ് നന്ദിയും പറഞ്ഞു. മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി ബിജു, എ.ജെ ബേബി, ടി.കെ.വിക്രമൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

Please follow and like us: