ആനന്ദപുരം ഗവ യു പി സ്കൂളിന്റെ പുതിയ മന്ദിരം നാടിന് സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കോടി രൂപ ചിലവിൽ ;പൊതു വിദ്യാഭ്യാസയജ്ഞത്തിലൂടെ കേരളീയ വിദ്യാഭ്യാസം ലോകോത്തര തലത്തിലേക്ക് ഉയർന്നതായി മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.
മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം ഗവ.യു.പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റേയുo മാതൃക പ്രീ പ്രൈമറി സ്റ്റാർസ് പവിഴമല്ലി പദ്ധതിയുടേയും ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
പവിഴമല്ലി പൊതുഇടങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ , പിടി എ പ്രസിഡന്റ് എ.എസ്. സുനിൽ കുമാർ , ക്ഷേമകാര്യ സമിതി ചെയർമാൻ രതി ഗോപി , ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, എസ്.എം.സി അംഗം പ്രൊഫ. എം.ബാലചന്ദ്രൻ , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഷ,
എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി ജി, ബിപിസി സത്യപാലൻ മാസ്റ്റർ , ഹെഡ്മിസ്ട്രസ് കല ടി.എസ് , സീനിയർ അസിസ്റ്റൻഡ് സുഷമ പി , അധ്യാപക പ്രതിനിധി ഇന്ദു , പി, പിഡബ്ല്യൂഡി എഞ്ചിനിയർ ആന്റണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പത്ത് പവിഴമല്ലി പൊതു ഇടങ്ങൾ വിവിധ ക്ലാസ് മുറികളിലായി സജീകരിച്ചിട്ടുണ്ട്. ട്രെയിൻ, ഗുഹ, ഏറുമാടം, കായൽ, വഞ്ചി, പാരമ്പര്യ വീടുകൾ, കളിയിടം തുടങ്ങിയവയൊക്കെ പവിഴമല്ലിയിലെ പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ പഠനം ഏറെ ആസ്വാദ്യവും ആകർഷണികവും ആക്കുന്ന രീതിയിലാണ് ക്രമീകരിച്ചീരിക്കുന്നത്.
110 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി ഇപോൾ അത്യാധുനിക സൗകര്യങ്ങളോടെ സുന്ദരിയായി മാതൃക വിദ്യാലയ പദവിയിലേക്ക് ഉയരുകയാണിപ്പോൾ.
വിരമിക്കുന്ന പ്രധാന അധ്യാപക ശ്രീകല ടി.എസിനും , സീനിയർ അസിസ്റ്റന്റ് സുഷമ പി ക്കും മന്ത്രി ഡോ.ആർ.ബിന്ദു സ്കൂളിന്റെയും പി ടി എ യുടേയും പഞ്ചായത്തിന്റെയും സ്നേഹോപഹാരം സമർപ്പിച്ചു.