വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിൽ കല്ലേറ്റുംകര സ്വദേശി അറസ്റ്റിൽ …

വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിൽ കല്ലേറ്റുംകര സ്വദേശി അറസ്റ്റിൽ …

ഇരിങ്ങാലക്കുട : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ ദേഹോപദ്രവം എല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലേറ്റുംകര വടക്കുമുറി വടക്കേടൻ വീട്ടിൽ രാജു (43) നെയാണ് ആളൂർ എസ്ഐ കെ എസ് സുബിന്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 24 നായിരുന്നു സംഭവം. കഴിഞ്ഞ വർഷം കൊമ്പൊടിഞ്ഞാമാക്കലിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണ്ണം കവർന്ന കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എസ്ഐ ജോഷി, സിപിഒ മാരായ സതീശൻ ,മനോജ്, സിപിഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: