കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കരുവന്നൂരിൽ പച്ചതേങ്ങ സംഭരണ നടപടികൾക്ക് തുടക്കമായി…

കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സർക്കാർ ഉയർന്ന പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കരുവന്നൂരിൽ പച്ചതേങ്ങ സംഭരണ നടപടികൾക്ക് തുടക്കമായി…

ഇരിങ്ങാലക്കുട : കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സർക്കാർ ഉയർന്ന പ്രാധാന്യമാണ് നല്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഉയർന്ന സംഭരണവില നൽകി നാളികേരം സംഭരിക്കാനും ഉൽപ്പാദനം വർധിപ്പിക്കാനുമുള്ള നടപടികൾ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ്, കേരഫെഡ് , വിഎഫ്പിസികെ മൈത്രി ഇരിങ്ങാലക്കുട ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവർ സംയുക്തമായി ആരംഭിക്കുന്ന പച്ചതേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കരുവന്നൂർ സ്വാശ്രയ കർഷക സമിതി അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിൽ കൃഷിക്കുളള പ്രാധാന്യം കണക്കിലെടുത്താണ് വർണ്ണക്കുട എന്ന പദ്ധതിക്ക് രൂപം നൽകിയതെന്നും അടുത്ത ഘട്ടത്തിൽ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് കടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മൈത്രി ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ സി ജെയിംസ് അധ്യക്ഷനായിരുന്നു. കൃഷി അസി. ഡയറക്ടർ മിനി എസ് പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ കെ പ്രവീൺ, വിഎഫ്പിസികെ ജില്ലാ മാനേജർ അംജ എ എ , കേരഫെഡ് ജില്ലാ മാനേജർ എം ആർ കൃഷ്ണകുമാർ , കൃഷി ഓഫീസർ ആൻസി, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജർ ബബിത കെ യു എന്നിവർ ആശംസകൾ നേർന്നു.വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജർ അരുൺകുമാർ സ്വാഗതവും എഫ്പിസി ഡയറക്ടർ പി കെ ദാസൻ നന്ദിയും പറഞ്ഞു.

Please follow and like us: