ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന് ദേശീയ റാങ്കിംഗിൽ ഉജ്ജ്വല വിജയം;നാക് ഗ്രേഡിംഗിൽ 3.66 പോയിന്റോടെ A++ …
ഇരിങ്ങാലക്കുട :നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഫോർത്ത് സൈക്കിൾ അക്രഡിറ്റേഷനിൽ ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് 3.66 പോയിൻ്റോടെ A++ ൻ്റെ സുവർണ നേട്ടം. നിലവിൽ കോളേജിനുണ്ടായിരുന്ന A ഗ്രേഡ് പദവിയിൽ നിന്നാണ് കലാലയം A++ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിൻ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളേജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളേജുമാണ് ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്.2019-20, 2020-21 അധ്യയന വർഷങ്ങളിൽ കേരള ഗവൺമെൻ്റിൻ്റെ ഇ-ലേണിങ് അവാർഡ് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ഐ ഇ ഡി സി ക്കുള്ള പുരസ്കാരവും കോളേജിന് സ്വന്തമാണ്. ഇൻഡ്യൻ സ്റ്റുഡൻ്റ് പാർലമെൻ്റിൽ കോളേജിൻ്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു. അസസ്മെൻ്റ് കാലയളവിൽ മൂന്ന് വർഷം മികച്ച എൻ.എസ്.എസ് ഓഫീസർ, എൻ.എസ്.എസ് . യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും നാല് വർഷം മികച്ച എൻ.എസ്.എസ് വളൻ്റിയേഴ്സിനുള്ള പുരസ്കാരവും സർവ്വകലാശാലാ തലത്തിൽ കോളേജിന് ലഭിച്ചു. ഗവേഷണ രംഗത്തും അതുല്യ സംഭാവനകളാണ് കോളേജ് നൽകിയിട്ടുള്ളത്.കായിക രംഗത്തും നിരവധി നേട്ടങ്ങൾ കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. 2022 ലെ കേരള കോളേജ് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായിരുന്നു ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ്. ലൈബ്രറി, ഹെർബേറിയം, സ്ക്രിപ്റ്റ് ഗാർഡൻ, ഓപ്പൺ ജിം, കൊച്ചിൻ മ്യൂസിയം, സുവോളജി മ്യൂസിയം, സിന്തറ്റിക് കോർട്ട്, മാനു സ്ക്രിപ്റ്റ് റിസർച്ച് ആൻറ് പ്രിസർവേഷൻ സെൻ്റർ ,ഗ്രീൻ മാറ്റ് ഐ-ലാബ്, ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുങ്ങി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സജ്ജീകരണങ്ങളാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്. ഡോ.സിസ്റ്റർ എലൈസയാണ് കോളേജിൻ്റെ പ്രിൻസിപ്പൽ.ഡോ. സിസ്റ്റർ ബ്ലെസി, ഡോ. സിസ്റ്റർ ഫ്ലവററ്റ് എന്നിവർ വൈസ് പ്രിൻസിപ്പൽമാരാണ്. ഡോ. നൈജിൽ ജോർജ് ആണ് ഐ ക്യു എ സി കോർഡിനേറ്റർ.