‘ ലൈഫിൽ’ മുരിയാട് പഞ്ചായത്തിന് ഒന്നര കോടിയുടെ പദ്ധതി ; 65 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും…

‘ ലൈഫിൽ’ മുരിയാട് പഞ്ചായത്തിന് ഒന്നര കോടിയുടെ പദ്ധതി ;
65 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും…

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിൽ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ , ജില്ല , ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകരത്തോടെ ഒന്നര കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ പൂർത്തീകരിക്കുന്നതോടൊപ്പം പുതിയതായി ഏകദേശം 65 വീടുകൾ ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ഈ വർഷം ലഭിക്കും.

സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ ലിസ്റ്റ് പൂർത്തീകരിക്കുകയും പുതിയ ലിസ്റ്റിൽ പെട്ട അതി ദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കും എസ് സി എസ് ടി വിഭാഗത്തിൽ പെട്ടവർക്കും മുൻഗണന കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.
ഇത് സംബന്ധിച്ച് ചേർന്ന ഗുണഭോക്തൃ സംഗമം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജോസ് .ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മററി ചെയർമാൻമാരായ കെ.പി. പ്രശാന്ത്, കെ.യു.വിജയൻ ,രതി ഗോപി , പഞ്ചായത്തംഗങ്ങളായ തോമാസ് തൊകലത്ത്, സുനിൽകുമാർ എ.എസ് , നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, നിഖിതാ അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സജയൻ , സെക്രട്ടറി റെജി പോൾ , എ.എസ്. പുഷ്പലത, വി.ഇ.ഒ മാരായ തനൂജ, സിനി എന്നിവരും പങ്കെടുത്തു.
സമയ ബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാനുള കർമ്മ പദ്ധതിക്ക് യോഗം രൂപം നൽകി.

Please follow and like us: