ഗോൾഡൻ ഗ്ലോബിൽ മൂന്ന് അവാർഡുകൾ നേടിയ ഐറിഷ് ചിത്രം ” ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
2023 ലെ ഗോൾഡൻ ഗ്ലോബ് അവാർഡുകളിൽ മികച്ച തിരക്കഥ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ നേടിയ ഐറിഷ് ചിത്രം ” ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 14 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഐറിഷ് ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളിൽ ഇനിഷെറീൻ എന്ന ദ്വീപാണ് കഥയുടെ പശ്ചാത്തലം. ഫോക്ക് സംഗീതജ്ഞനായ Colm Doherty സുഹ്യത്ത് Padraic മായിട്ടുള്ള നീണ്ടകാലത്തെ സൗഹ്യദം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. Padraic വിരസനാണെന്നും തനിക്ക് എന്നും ഓർമ്മിപ്പിക്കപ്പെടുന്ന തലത്തിൽ സംഗീത ലോകത്ത് രചനകൾ നടത്തണമെന്നും അധിക സമയം ഇനി ബാക്കിയില്ലെന്നുമാണ് കാരണമായി Colm കൂട്ടുകാരനോട് പറയുന്നത്. നിരാശനായ Padraic ബന്ധം പുനസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുന്നില്ല. മാത്രമല്ല തന്നെ കൂടുതൽ പിന്തുടർന്നാൽ തന്റെ കൈവിരലുകൾ മുറിച്ച് മാറ്റുമെന്ന താക്കീതും Colm നല്കുന്നു … 114 മിനിറ്റുള്ള ചിത്രത്തിന്റെ സ്ക്രീനിംഗ് വൈകീട്ട് 6.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ …