ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ 7, 8, 9 തീയതികളിൽ …
ഇരിങ്ങാലക്കുട : ജനുവരി 7, 8, 9 തീയതികളായി ആഘോഷിക്കുന്ന സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 4 ന് രാവിലെ 6.45 ന് തിരുനാളിന് കൊടിയേറ്റും. വൈകീട്ട് 6.30 ന് കത്തീഡ്രൽ അങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരി തെളിയിക്കും. തുടർന്ന് മതസൗഹാർദ്ദ കൂട്ടായ്മ നടക്കും. 6 ന് രാത്രി 7 മണിക്ക് തിരുനാൾ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഡിവൈഎസ്പി ബാബു കെ തോമസ് നിർവഹിക്കും. തിരുനാൾ ദിനമായ 8 ന് രാവിലെ 10.30 ന്റെ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കുമെന്ന് വികാരി ഫാ. പയസ് ചെറപ്പണത്ത്, ജനറൽ കൺവീനർ ഡേവീസ് ഷാജു മുളരിയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് 7 മണിക്ക് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. അസി. വികാരിമാരായ ഫാ അനൂപ് പാട്ടത്തിൽ, ഫാ ഡെൽബി തെക്കുംപുറം, ട്രസ്റ്റിമാരായ ബാബു കുറ്റിക്കാട്ട് നെയ്യൻ, ബിജു പോൾ അക്കരക്കാരൻ , ജോ. കൺവീനർമാരായ ഗിഫ്റ്റ് സൺ ബിജു അക്കരക്കാരൻ , സിജു പൗലോസ് പുത്തൻവീട്ടിൽ , പബ്ലിസിറ്റി കൺവീനർ ലിംസൺ ഊക്കൻ , ജോ കൺവീനർ വിൻസൻ കോമ്പാറക്കാരൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.