കാരുമാത്ര ഗവ.യു പി സ്കൂൾ ശതാബ്ദി നിറവിൽ ;പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പത്ത് ലക്ഷത്തോളം വിദ്യാർഥികൾ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയതായി മന്ത്രി കെ രാജൻ …
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികളാണ് സ്വകാര്യമേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങൾ എത്തിയതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.കാരുമാത്ര ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് അദ്ധ്യക്ഷം വഹിച്ചു.പൂർവ അധ്യാപകരും വിദ്യാർത്ഥികളും കൈമാറിയ ദീപങ്ങളിൽ നിന്നും നിലവിലെ സ്കൂൾ വിദ്യാർഥികളും പ്രധാനധ്യാപികയും 101 തിരികൾ തെളിയിച്ച് മുഹൂർത്തം ധന്യമാക്കി. ശതാബ്ദിതൻ ഉത്സവദിനത്തിൽ സ്വാഗതമരുളുന്നു എന്ന ഗാനത്തോടെ ആയിരുന്നു തുടക്കം. സംഘാടകസമിതി കൺവീനറും സ്കൂൾ ഹെഡ്മിസ്ട്രെസ്സും ആയ പി സുമ സ്വാഗതം പറഞ്ഞു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, ബ്ലോക്ക് മെമ്പർമാരായ പ്രസന്ന അനിൽകുമാർ, അസ്മാബി ലത്തീഫ്, ,വാർഡ് മെമ്പർമാരായ ഷറഫുദ്ദീൻ ടി കെ നിഷാ ഷാജി നസീമാൻ നാസർ ഷിബി അനിൽ വർഷ പ്രവീൺ, സമീർ റഷീദ്, സംഘാടക സമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, സബീല ഫൈസൽ, മീഡിയ കോർഡിനേറ്റർ പി കെ എം അഷ്റഫ്, സ്കൂൾ ലീഡർ അഭിഷേക് കെ ജി , അസീജ അസീസ് എന്നിവർ സംസാരിച്ചു. തുടർന്ന് തൃശ്ശൂർ ജനനയനയുടെ ഫോക്ക് ഈവ് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.