തൊഴിലാളികൾക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ; കേരളീയ സമൂഹത്തിന്റെ ഉയർന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു …

തൊഴിലാളികൾക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ; കേരളീയ സമൂഹത്തിന്റെ ഉയർന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു …

ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ നിലവാരം ഉയരേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷിതത്വ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി ക്ഷേമത്തിന് പരിഗണന കൊടുക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചത് കേരളത്തിലാണെന്നത് അഭിമാനകരമാണ്. അവകാശങ്ങൾ നേടിയെടുക്കാനും വിലപേശൽ ശേഷി വർധിപ്പിക്കാനും ഇത്തരം കൂട്ടായ്മകൾ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ ഡയറക്ടർ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് പ്രമോദ് പി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, കെഎസ്എസ്ഐഎ ജില്ലാ പ്രസിഡണ്ട് കെ ഭവദാസൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥരായ ലാൽ വർഗ്ഗീസ്, അനീഷ് കുര്യാക്കോസ് , ഡോ. മുഹമ്മദ് സമീർ എന്നിവർ ക്ലാസ്സുകൾ എടുത്തു. ജോയിന്റ് ഡയറക്ടർ സൂരജ് കൃഷ്ണൻ ആർ സ്വാഗതവും ഇരിങ്ങാലക്കുട ഡിവിഷൻ ഇൻസ്പെക്ടർ . ഷിബു വി ആർ നന്ദിയും പറഞ്ഞു. എഴുപതോളം തൊഴിലാളികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Please follow and like us: