സ്ത്രീയെ രാത്രി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ …

സ്ത്രീയെ രാത്രി ആക്രമിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ …

മാള : അന്നമനടയിൽ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കുറ്റത്തിന് കല്ലൂർ വെണ്ണൂപാടം സ്വദേശി മങ്ങാട്ടുപറമ്പിൽ വീട്ടിൽ രാഹുൽ (30) എന്നയാളെ മാള സി ഐ സജിൻ ശശിയും സംഘവും അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യപിച്ച് പല തവണ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ മുൻപും പ്രതി ആക്രമണo നടത്താൻ ശ്രമിച്ചിട്ടുണ്ട്.
കറുകുറ്റിയിലെ വാഹന മെക്കാനിക്കാണ് പ്രതി.

അന്വേഷണ സംഘത്തിൽ
സബ്ബ് ഇൻസ്പക്ടർ
വി വി .വിമൽ , സ്പെഷൽ ബ്രാഞ്ച് ഓഫീസർ മുരുകേഷ് കടവത്ത്, സീനിയർ സിവിൽ ഓഫീസർ ജിബിൻ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

Please follow and like us: