ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് സംഗമപുരിയിൽ തിരി തെളിഞ്ഞു …

ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവത്തിന് സംഗമപുരിയിൽ തിരി തെളിഞ്ഞു …

ഇരിങ്ങാലക്കുട: 13-മത് ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവത്തിന് തിരി തെളിഞ്ഞു. ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലുള്ള പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ കേരളസംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദകസമിതി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ പല്ലാവൂർ താളവാദ്യമഹോൽസവം ഉദ്ഘാടനം ചെയ്തു. ഡോ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ ത്യപ്പേക്കുളം പുരസ്കാരം കലാമണ്ഡലം ശിവരാമനും പല്ലാവൂർ ഗുരുസ്മ്യതി പുരസ്കാരം ചോറ്റാനിക്കര സുരേന്ദൻമാരാർക്കും ചടങ്ങിൽ വച്ച് സമ്മർപ്പിച്ചു.മാക്കോത്ത് കുട്ടൻമാരാർ, പരിയാരത്ത് ഗോപാലകൃഷ്ണ മാരാർ, പൈങ്കുളം പത്മനാഭൻനായർ , മഠത്തിലാത്ത് ഉണ്ണിനായർ , കുമ്മത്ത് നന്ദനൻ എന്നിവർ ഗുരുപൂജാ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഡോ സദനം കൃഷ്ണൻകുട്ടി, കലാനിലയം രാഘവൻ , വി കെ അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടൻമാരാർ, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് എന്നിവർ ആശംസകൾ നേർന്നു. സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് സ്വാഗതവും സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ നന്ദിയും പറഞ്ഞു. ഡിസംബർ 10 മുതൽ 15 വരെയാണ് താളവാദ്യ മഹോൽസവം.

Please follow and like us: